Kerala

എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ക്രിസ്മസ് ഭക്ഷ്യകിറ്റ്; കിറ്റിലുള്ളത് കടല, പഞ്ചസാര, വെളിച്ചെണ്ണ തുടങ്ങി 11 ഇനങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഡിസംബറില്‍ ക്രിസ്മസ് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യും. ഡിസംബറില്‍ വിതരണം ചെയ്യുന്ന ഭക്ഷ്യകിറ്റില്‍ 11 ഇനങ്ങളാണ് ഉണ്ടായിരിക്കുക. ഇതു സംബന്ധിച്ച് ഭക്ഷ്യ വകുപ്പ് ഉത്തരവിറക്കി.

സപ്ലൈക്കോ എംഡിയുടെ ശുപാര്‍ശ അംഗീകരിച്ചാണിത്. കടല, പഞ്ചസാര, ചെറുപയര്‍, ഉഴുന്ന് എന്നിവ 500 ഗ്രാം വീതം നുറുക്കു ഗോതമ്പ് ഒരു കിലോ, വെളിച്ചെണ്ണ അര ലിറ്റര്‍, മുളകു പൊടി, തുവരപ്പരിപ്പ്, തേയില 250 ഗ്രാം വീതം, തുണി സഞ്ചി, രണ്ട് ഖദര്‍ മാസ്‌ക് എന്നിവ അടങ്ങുന്നതാണ് കിറ്റ്.

നേരത്തെ ഓണത്തിന് സര്‍ക്കാര്‍ പതിനൊന്ന് ഇനങ്ങളുള്ള സൗജന്യ ഭക്ഷ്യകിറ്റ് നല്‍കിയിരുന്നു. സെപ്റ്റംബര്‍ മുതല്‍ നല്‍കി വരുന്ന ഭക്ഷ്യക്കിറ്റില്‍ എട്ട് ഇനങ്ങളാണുള്ളത്.

Related Articles

Leave a Reply

Back to top button