Koodaranji

മഞ്ഞക്കടവ് ഗവ.എൽ.പി സ്കൂളിൽ ഫോക്കസ് സെൽ രൂപീകരിച്ചു

കൂടരഞ്ഞി: കേരള വിദ്യാഭ്യാസ പദ്ധതിയായ ഫോക്കസ് സ്കൂൾ പദ്ധതിയിൽ മഞ്ഞക്കടവ് ഗവണ്മെന്റ് സ്കൂളിനെയും ഉൾപ്പെടുത്തി. സ്‌കൂളിലെ ഫോക്കസ് സെൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ആദർശ് ജോസഫിന്റെ ആദ്യക്ഷതയിൽ തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു.

ഹെഡ് മാസ്റ്റർ പി.ജെ ദേവസ്യ പദ്ധതി വിശദീകരണം നടത്തി. മുക്കം എ.ഇ.ഒ ഓംകാരനാഥൻ, വാർഡ് മെമ്പർമാരായ ജെറിന റോയ്, ബോബി ഷിബു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ വി.എസ് രവീന്ദ്രൻ, അധ്യാപകരായ എൻ.ടി മത്തായി, റിജോയ് ഫ്രാൻസിസ്, എം.പി.ടി.എ ചെയർപേഴ്സൺ സജ്ന സാദിക്ക്, പി.ടി.എ പ്രസിഡന്റ്‌ ഷമീർ പി.എ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button