Kerala

ഇന്ന് കേരളത്തില്‍ 5456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 4722 പേര്‍ക്ക് സമ്പര്‍ക്കം, രോഗമുക്തര്‍ 4701, മരണം 23

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

  • കോഴിക്കോട് 674,
  • തൃശൂര്‍ 630,
  • എറണാകുളം 578,
  • കോട്ടയം 538,
  • മലപ്പുറം 485,
  • കൊല്ലം 441,
  • പത്തനംതിട്ട 404,
  • പാലക്കാട് 365,
  • ആലപ്പുഴ 324,
  • തിരുവനന്തപുരം 309,
  • കണ്ണൂര്‍ 298,
  • വയനാട് 219,
  • ഇടുക്കി 113,
  • കാസര്‍ഗോഡ് 78 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 54,472 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.02 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 72,33,523 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.

Related Articles

Leave a Reply

Back to top button