Kerala

വയനാട്ടിൽ‍ കാട്ടാനയുടെ ആക്രമണത്തില്‍ വിനോദ സഞ്ചാരി കൊല്ലപ്പെട്ടു

വയനാട്ടിൽ വിനോദ സഞ്ചാരത്തിനെത്തിയ കണ്ണൂർ സ്വദേശിനി കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു.

മേപ്പാടി എളമ്പിലേരി സ്വകാര്യ റിസോർട്ടിലെ ടെന്റില്‍ താമസിക്കുമ്പോഴാണ് കാട്ടാന ആക്രമിച്ചത് .

കണ്ണൂർ ചെലേരി കല്ലറ പുരയിൽ സ്വദേശി ഷഹാന (26)ആണ് മരിച്ചത്.

ഇന്നലെ (ശനിയാഴ്ച) രാത്രി എട്ടുമണിയോടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഷഹാനയെ മേപ്പാടി വിംസ് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം മേപ്പാടിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഞായറാഴ്ച രാവിലെ പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റുമോർട്ടം നടത്തി കണ്ണൂരിലേക്ക് കൊണ്ടുപോകും.

സമീപകാലത്തായി കൂടുതൽ വിനോദ സഞ്ചാരികളെത്തുന്ന പ്രദേശമാണിത്.

വനഭൂമിയുമായി അതിർത്തി പങ്കിടുന്ന പ്രദേശമായതിനാൽ ഇവിടെ കാട്ടാന ഇറങ്ങാറുണ്ട്.

Related Articles

Leave a Reply

Back to top button