Koodaranji

ലോക് താന്ത്രിക് ജനതാദൾ കക്കാടംപൊയിലിൽ ഏകദിന ഉപവാസ സമരം നടത്തി

കൂടരഞ്ഞി: ലോക് താന്ത്രിക് ജനതാദൾ കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കക്കാടംപൊയിലിൽ കർഷക ഐക്യ ഏകദിന ഉപവാസ സമരം നടത്തി.

ഉപവാസ സമരം രാവിലെ 7 മണിക്ക് ജോർജ് ചന്ദ്രൻകുന്നേൽ ഉദ്ഘാടനം ചെയ്തു. വാർഡ് കമ്മിറ്റി പ്രസിഡണ്ട് സോളമൻ മഴുവഞ്ചേരിൽ, സെക്രട്ടറി ഷാജു കായംകാട്ടിൽ എന്നിവരാണ് ഉപവാസ സമരം നടത്തിയത് .

വൈകിട്ട് 6 മണിക്ക് കക്കാടം പൊയിലിൽ നടന്ന സമാപന സമ്മേളനം LJ D നാഷണൽ കൗൺസിൽ മെമ്പർ പി എം തോമസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു, യുവ ജനതാദൾ സംസ്ഥാന സെക്രട്ടറി വിൽസൺ പുല്ലുവേലിൽ, LJ D പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ജിമ്മി ജോസ്, സജി പെണ്ണാ പറമ്പിൽ ,ജോർജ് വർഗീസ്, അബ്ദുറഹിമാൻ മാസ്റ്റർ പള്ളിക്കലാത്ത്, ബിജു മുണ്ടക്കൽ,ജോളി പൈക്കാട്ട്, ജിൻസ് ഇടമന ശ്ശേരിൽ, വർഗീസ് കോട്ടക്കൽ , അരുൺ കീരിപടവിൽ, സിജോ പാറമ്പുഴ, ജോർജ് തുണ്ടു പറമ്പിൽ, റെജി ഊന്നനാൽ, ജോർജ് കായംകാട്ടിൽ, സത്യൻ പനക്കച്ചാൽ, ജോബി മൈലാടിയിൽ, തങ്കച്ചൻ ചീങ്കല്ലേൽ, തുടങ്ങിയവർ സംസാരിച്ചു

Related Articles

Leave a Reply

Back to top button