Kodanchery

പൗരത്വ ബില്ലിനെതിരെ സംയുക്ത വിദ്യാർത്ഥി പ്രതിഷേധം തീർത്ത് കോടഞ്ചേരി ഗവൺമെൻറ് കോളേജ് യൂണിയൻ

കോടഞ്ചേരി :പൗരത്വ ബില്ലിനെതിരെ ഇന്ത്യയാകെ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോടഞ്ചേരി ഗവൺമെൻറ് കോളജിലെ രാഷ്ട്രീയ ഭേദമന്യേ മുഴുവൻ വിദ്യാർഥികളെയും അണിനിരത്തി കൊണ്ട് കോളേജ് യൂണിയൻ കീഴിൽ ലോങ്ങ്‌ മാർച്ച് നടത്തി. പൗരത്വ ബില്ല് ഭേദഗതി യിൽ കനത്ത പ്രതിഷേധം രേഖപ്പെടുത്തിയ മാർച്ച് കോടഞ്ചേരി കോളേജിൽ നിന്നും തുടങ്ങി കോടഞ്ചേരി അങ്ങാടിയിൽ അവസാനിച്ചു. കോളേജ് പ്രിൻസിപൾ DR.YC ഇബ്രാഹിം മാർച് ഉൽഘാടനം ചെയ്തു. Dr.സുജിൻ k sir ആശംസ അറിയിച്ചു. കോളേജ് യൂണിയൻ ചെയർമാൻ ഡെൽവിൻ ജോസഫും മറ്റ് യൂണിയൻ പ്രതിനിധികളും മാർച്ചിന് നേതൃത്വം നൽകി

Related Articles

Leave a Reply

Back to top button