Kerala

വിദ്യാര്‍ത്ഥിയെ വാഴക്കൈയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: കൊല്ലത്ത് വിദ്യാര്‍ത്ഥിയെ വാഴക്കൈയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പത്താം ക്ലാസ് വിദ്യാര്‍ത്ഥി വിഷ്ണുഭവനില്‍ ജിഷ്ണു ബാബുവിനെയാണ് വാഴക്കൈയ്യില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൊല്ലം ജില്ലയിലെ ഏരൂരിലാണ് സംഭവം. വീടിനടുത്തുള്ള വയലിലെ വാഴക്കൈയിലാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഏരൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ജിഷ്ണു.

പാലക്കാട് ജില്ലയിലെ ഇരട്ടയാലില്‍ പത്തു വയസുകാരനെയും ഇന്ന് രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വീടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ഇരട്ടയാല്‍ സ്വദേശി രാമചന്ദ്രന്റെയും ലതയുടെയും മകനാണ് മരിച്ചത്. മരുതറോഡ് എന്‍എസ്എസ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

Related Articles

Leave a Reply

Back to top button