മൂലമറ്റം പവര്‍ഹൗസില്‍ പൊട്ടിത്തെറി; സംസ്ഥാനത്ത് വിവിധിയിടങ്ങളില്‍ വൈദ്യുതി നിയന്ത്രണം

ഇടുക്കി: ഇടുക്കി മുലമറ്റം I പവര്‍ഹൗസിലെ ജനറേറ്ററില്‍ പൊട്ടിത്തെറി. നാലാം നമ്പര്‍ ജനററേറ്റിലെ ഓക്‌സിലറി സിസ്റ്റത്തിലാണ് പൊട്ടിത്തെറിയുണ്ടായത്. ഇതേ തുടര്‍ന്ന് മൂലമറ്റത്തെ വൈദ്യുതോത്പാദനം നിര്‍ത്തിവച്ചിരിക്കുകയാണ്. പരിമിത തോതില്‍ ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നാലാം നമ്പര്‍ മെഷീനുമായി ബന്ധപ്പെട്ട സാങ്കേതിക തകരാര്‍ കാരണം ഇടുക്കി നിലത്തിലെ വൈദ്യുത ഉത്പാദനം താല്‍ക്കാലികമായി നിറുത്തി വക്കേണ്ടി വന്നിരിക്കുകയാണ്. ആയതിനാല്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിളിലും വൈദ്യുത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
തകരാര്‍ പരിഹരിച്ച് ഉല്പാദനം എത്രയും വേഗം പുനരാരംഭിക്കുവാനുള്ള ശ്രമം നടന്നു വരുന്നതായും കെ.എസ്.ഇ.ബി അറിയിച്ചു. സംസ്ഥാനത്തിന് പുറത്ത് നിന്ന് വൈദ്യുതി കൂടുതല്‍ വാങ്ങാനാണ് കെ.എസ്.ഇ.ബിയുടെ ശ്രമം.
വൈദ്യുതി തുടങ്ങും
തിരുവമ്പാടി : ഇന്ന് (06/02/2021) രാവിലെ 8 മുതൽ വൈകുന്നേരം 5 വരെ ഇലഞ്ഞിക്കൽ അമ്പലം, തമ്പലമണ്ണ പാലം, മുത്തുവമ്പായി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വൈദ്യുതി മുടങ്ങും.







