Kerala

പണം വാങ്ങി വഞ്ചിച്ചിട്ടില്ല; പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കാത്തത് സംഘാടകരുടെ പിഴവ്: സണ്ണി ലിയോണിന്റെ മറുപടി

താന്‍ പണം വാങ്ങി വഞ്ചിച്ചിട്ടില്ലെന്ന് ബോളിവുഡ് നടി സണ്ണി ലിയോണ്‍. പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാത്തത് സംഘാടകരുടെ പിഴവെന്ന് നടി ക്രൈം ബ്രാഞ്ചിനോട് വ്യക്തമാക്കി.

മാനേജര്‍ പണം വാങ്ങിയെന്നത് സത്യമാണെന്നും സണ്ണി ലിയോണ്‍. ഉദ്ഘാടനത്തിനായി അഞ്ച് പ്രാവശ്യം സംഘാടകര്‍ക്ക് ഡേറ്റ് നല്‍കി. എന്നാല്‍ ആ ദിവസങ്ങളില്‍ ചടങ്ങ് ഉണ്ടായില്ല. പിന്നീട് പല അസൗകര്യങ്ങളാലും പരിപാടി മുടങ്ങുകയായിരുന്നുവെന്നും സണ്ണി ലിയോണ്‍ വ്യക്തമാക്കി.

സണ്ണി ലിയോണിന്റെ മൊഴി അനുസരിച്ച് ക്രൈംബ്രാഞ്ച് വീണ്ടും പരിപാടിയുടെ സംഘാടകരില്‍ നിന്ന് വിവരം ശേഖരിക്കും. പെരുമ്പാവൂര്‍ സ്വദേശി ഷിയാസിന്റെ പരാതിയിലായിരുന്നു ക്രൈംബ്രാഞ്ചിന്റെ നടപടി.

2016 മുതല്‍ സണ്ണി ലിയോണ്‍ കൊച്ചിയില്‍ വിവിധ ഉദ്ഘാടന പരിപാടികളില്‍ പങ്കെടുക്കാം എന്ന് അവകാശപ്പെട്ട് 12 തവണയായി 29 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഇമ്മാനുവല്‍ പോളിന്റ് നേതൃത്വത്തിലുള്ള സംഘമായിരുന്നു ചോദ്യം ചെയ്തത്.

Related Articles

Leave a Reply

Back to top button