MukkamVideos

മുക്കം കമ്മ്യുണിറ്റി ഹെൽത്ത് സെന്ററിലേക്ക് യൂത്ത് ലീഗ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

മുക്കം: മുനിസ്സിപ്പാലിറ്റി കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ നൂറു വർഷത്തിലേറെ പഴക്കമുള്ള അപൂർവ ഇനത്തിൽപെട്ട മരം മുറിച്ചു കടത്താൻ മെഡിക്കൽ ഓഫീസറും മുൻസിപ്പൽ ചെയർമാനും മുൻസിപ്പൽ റവന്യൂ വിഭാഗം ഉദ്യോഗസ്ഥരും കൂട്ടുനിന്നു എന്നാരോപിച്ച് യൂത്ത് ലീഗിൻറെ നേതൃത്വത്തിൽ മുക്കം കമ്മ്യൂണിറ്റി ഹെൽത്ത് സെൻറർലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

രാവിലെ പത്തരയ്ക്ക് നടന്ന പ്രതിഷേധ മാർച്ച് ഹെൽത്ത് സെൻററിന്റെ മുൻപിൽ പോലീസ് തടഞ്ഞതോടെ പ്രവർത്തകർ ഗേറ്റ് ഉപരോധിച്ചു.

പ്രതിഷേധ മാർച്ച് മണ്ഡലം ലീഗ് പ്രസിഡന്റ് സി കെ കാസിം ഉദ്ഘാടനം ചെയ്തു. മുക്കം മുസ്ലിം ലീഗ് മുൻസിപ്പൽ പ്രസിഡന്റ് ശരീഫ് വെണ്ണക്കോട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ജിഹാദ് തറോൽ സ്വാഗതവും, മുൻസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഗഫൂർ കല്ലുരുട്ടി മുഖ്യ പ്രഭാഷണം നടത്തി.

കൗൺസിലർമാരായ എം കെ യാസർ, കൃഷ്ണൻ വടക്കെയിൽ,സകീന കബീർ, ബിന്നി മനോജ്‌, ഗഫൂർ മാസ്റ്റർ ആശംസ അർപ്പിച്ചു മുക്കം സഹകരണ ബാങ്ക് പ്രസിഡന്റ് ശറഫുദ്ധീൻ കാതിയോട്, സലാം പി കെ,നസീർ കല്ലുരുട്ടി, നജീബുദ്ധീൻ, പിസി അബ്ദുറഹ്മാൻ, മിദ്‌ലാജ് മുണ്ടുപാറ, ശിഹാബ് മുണ്ടുപാറ, ഹനീഫ തെച്യാട്, ഫൈറൂസ്, നിസാർ മഠത്തിൽ, ഷാഫി കുഴിമ്പാട്, ബാസിൽ നീലേശ്വരം,ഉമ്മറലി മുണ്ടുപാറ,ആഷിക് നരിക്കോട്, ശറഫുദ്ധീൻ അലിൻതറ, അൻവർ ബാബു മുണ്ടുപാറ, ജസീം കല്ലുരുട്ടി അൻവർ മുണ്ടുപാറ നന്ദി പറഞ്ഞു.

Related Articles

Leave a Reply

Back to top button