Thiruvambady

തിരുവമ്പാടിയിൽ മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥി; ലിൻ്റോ ജോസഫ്

തിരുവമ്പാടി: മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥിയായി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിൻ്റോ ജോസഫിനെ പ്രഖ്യാപിച്ചു.

ഇന്ന് തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ സി പി എം സംസ്ഥാന സെക്രട്ടറി വിജയരാഘവനാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്.

ഇന്നലെ മുക്കത്ത് നടന്ന മണ്ഡലം കമ്മിറ്റി യോഗത്തിൽ ലിന്റോയെ സ്ഥാനാർത്ഥിയാക്കാനുള്ള സംസ്ഥാന സമിതിയുടെ തീരുമാനം എം എൽ എ ജോർജ് എം തോമസ് റിപ്പോർട്ട് ചെയ്തപ്പോൾ കോടഞ്ചേരി, പുതുപ്പാടി മേഖലകളിൽ നിന്നുള്ള അംഗങ്ങൾ തീരുമാനത്തിനെതിരെ ശക്തമായ വിമർശനം ഉന്നയിച്ചതായി പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തു.

മണ്ഡലം കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത 26 അംഗങ്ങളിൽ 14 പേർ ലിന്റോയെ സ്ഥാനാർത്ഥിയാക്കാനുള്ള തീരുമാനത്തിനെതിരെ രംഗത്തു വന്നു. മറ്റുള്ളവർ വിമർശനം ഉന്നയിച്ചുവെങ്കിലും തീരുമാനത്തെ അനുകൂലിച്ച് സംസാരിച്ചത് ജോർജ് എം തോമസ് മാത്രമായിരുന്നു.

സ്ഥാനാർത്ഥിത്വത്തിലേക്ക് പരിഗണിക്കപ്പെട്ടിരുന്ന ഗിരീഷ് ജോണിനെ ഒഴിവാക്കിയതിനെതിരെയായിരുന്നു പ്രതിഷേധം.

Related Articles

Leave a Reply

Back to top button