Thiruvambady

എസ്.എം.എ. ബാധിതരായ മൂന്ന് കുഞ്ഞുങ്ങളുടെ വീടുകൾ സന്ദർശിച്ച് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ

തിരുവമ്പാടി: അപൂർവ ജനിതകരോഗമായ സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ.) ബാധിച്ച് ചികിത്സയിൽ കഴിയുന്ന മൂന്ന് കുഞ്ഞുങ്ങളുടെ വീടുകൾ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ സന്ദർശിച്ചു.

കുഞ്ഞുങ്ങളുടെ ആരോഗ്യസ്ഥിതി നേരിട്ട് മനസ്സിലാക്കിയ അദ്ദേഹം കുടുംബാംഗങ്ങളുമായി സംസാരിക്കുകയും ആവശ്യമായ പിന്തുണയും ആശ്വാസവും ഉറപ്പുനൽകുകയും ചെയ്തു. മൂന്ന് കുടുംബങ്ങളോടൊപ്പവും ഏറെ സമയം ചെലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.

കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കും തുടർപരിചരണത്തിനും സമൂഹത്തിന്റെ കൂട്ടായ പിന്തുണ അനിവാര്യമാണെന്ന് അദ്ദേഹം അഭ്യർഥിച്ചു.

Related Articles

Leave a Reply

Back to top button