Thiruvambady

തുരങ്കപാതയിൽ സബ്‌മിഷനുമായി എം.എൽ.എ; പദ്ധതിക്ക് എതിരല്ലെന്ന് മുഖ്യമന്ത്രി

തിരുവമ്പാടി : ആനക്കാംപൊ യിൽ-കള്ളാടി-മേപ്പാടി തുരങ്ക പാത തുരങ്കപാതാ നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് പ്രവൃത്തി നിർത്തിവച്ച സാഹചര്യത്തിൽ വിഷയങ്ങൾ നിയമസഭയിൽ ഉന്നയിച്ച് സി.കെ കാസിം എം .എൽ.എ. വയനാട്ടിലേക്കുള്ള യാത്രാ പ്രശ്നം പരിഹരിക്കാൻ പാത അനിവാര്യമാണന്നും സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി റിപ്പേർട്ട് അടിയന്തരമായി സമർപ്പിച്ച് പദ്ധതി പ്രവർത്തനം ആരംഭിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.

താമരശേരി ചുരത്തിൽ നിരന്തരമായുണ്ടാവുന്ന ഗതാഗതക്കുരുക്കും എം.എൽ.എ സബ്‌മിഷനിൽ ഉന്നയിച്ചു. പ്രഭാതം താൻ പദ്ധതിക്ക് എതിരല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി വി.ഡി സതീശൻ 2026 ജൂലൈ മാസമു ണ്ടായ മണ്ണിടിച്ചിലിനെ തുടർ ന്ന് വിദഗ്‌ധ സമിതിയെ നിയോഗിച്ചിട്ടുണ്ടന്നും വ്യക്തമാക്കി. മണ്ണിടിച്ചിലിന്റെ സാധ്യത, ചെരിവുകളുടെ സ്ഥിരത, ഭൂഗർഭജലത്തിന്റെ സാന്നിധ്യം, മഴയുടെ സ്വാധീനം, നിർമ്മാണ പ്രവർത്തവ പ്രത്യാഘാതം, പാ രിസ്ഥിതിക അനുമതികളിലെ വ്യവസ്ഥകൾ എന്നിവ സംബ ന്ധിച്ചാണ് കമ്മറ്റി റിപ്പോർട്ട് സമർപ്പിക്കുക.

കമ്മിറ്റി പല പ്രാവശ്യം യോഗം ചേർന്നിട്ടുണ്ട്. കരാർ കമ്പനിയുമായി ബന്ധ പ്പെട്ട് ചില രേഖകൾ ലഭിക്കുന്നതിലെ കാലതാമസമാണ് റിപ്പോർട്ട് വൈകാൻ കാരണമെന്നും കരാർ കമ്പനി രേഖകൾ നൽകുന്ന മുറക്ക് ഉടൻ തന്നെ റിപ്പോർട്ട് സമർപ്പിച്ച് നടപടികൾ ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Related Articles

Leave a Reply

Back to top button