Kerala

പ്രണയനൈരാശ്യം; ജനല്‍ച്ചില്ല് തകര്‍ത്ത് യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ചു, 29 ശതമാനത്തോളം പൊള്ളലേറ്റ യുവതി ആശുപത്രിയില്‍

തിരുവനനന്തപുരം: യുവതിയ്ക്ക് നേരെ ആസിഡ് ആക്രമണം. തിരുവനന്തപുരത്താണ് സംഭവം. ആക്രമണത്തില്‍ യുവതിക്ക് 29 ശതമാനത്തോളം പൊള്ളലേറ്റു. അക്രമിയെ കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടനെ തന്നെ പിടികൂടുമെന്നാണ് ലഭിക്കുന്ന സൂചന.

ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം. ടെക്‌നോപാര്‍ക്കിലെ ശുചീകരണ തൊഴിലാളിയായ യുവതിക്ക് നേരെയാണ് ആസിഡ് ആക്രമണമുണ്ടായത്. യുവതിയുടെ വീട്ടിലെത്തിയ അക്രമി ജനല്‍ ചില്ലുകള്‍ തകര്‍ത്ത ശേഷം യുവതിക്ക് നേരെ ആസിഡ് ഒഴിക്കുകയായിരുന്നു.

ആക്രമണത്തില്‍ യുവതിയുടെ മുഖത്തും ശരീരത്തിലും ഗുരുതരമായി പൊളളലേറ്റു. യുവതിയെ ഉടനെ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ചികിത്സയില്‍ കഴിയുന്ന യുവതിക്ക് 29 ശതമാനത്തോളം പൊളളലേറ്റതായി പോലീസ് പറയുന്നു.

നേരത്തെ ഉണ്ടായ ഒരു പ്രണയബന്ധമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. അക്രമിയെ കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഉടനെ തന്നെ പിടികൂടുമെന്നാണ് ലഭിക്കുന്ന സൂചന. രാജ്യത്ത് സ്ത്രീകള്‍ക്കുനേരെയുള്ള ആസിഡ് ആക്രമണം വര്‍ധിച്ചുവരികയാണ്.

Related Articles

Leave a Reply

Back to top button