Kerala

മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദ്ദനം: മൂന്നംഗ സംഘം കൈ തല്ലിയൊടിച്ചു, വധശ്രമത്തിന് കേസ്

കൊട്ടാരക്കര: മോഷണം ആരോപിച്ച് കൊട്ടാരക്കരയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദ്ദനം. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് മൂന്നംഗ സംഘം വിദ്യാര്‍ഥിയുടെ കൈ തല്ലിയൊടിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ച്ച വൈകുന്നേരമാണ് സംഭവം. സ്‌കൂളില്‍ നിന്നു വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ഥിയെ അയല്‍വാസികളായ മൂന്നു പേര്‍ തന്ത്രത്തില്‍ കൂട്ടികൊണ്ടു പോയി മുറിയില്‍ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. കൈകള്‍ പിന്നില്‍ കെട്ടിയ ശേഷം മുതുകിന് ഇടിച്ചു. കരച്ചില്‍ പുറത്തു കേള്‍ക്കാതിരിക്കാനായി വായില്‍ തുണി തിരുകി. ക്രൂരമായി മര്‍ദിച്ച് അവശനാക്കിയ ശേഷം പഞ്ചസാര കലക്കിയ വെള്ളം കുടിപ്പിച്ചു. ചുറ്റിക കൊണ്ടുള്ള അടിയേറ്റ് കുട്ടിയുടെ വലതു കൈ ഒടിഞ്ഞു.

കേസില്‍ നെല്ലിക്കുന്നം സ്വദേശി സുരേഷിനെ പോലീസ് അറസ്റ്റു ചെയ്തു. മറ്റ് രണ്ടു പേര്‍ ഒളിവിലാണ്. സുരേഷിനും സുഹൃത്തുക്കള്‍ക്കും എതിരെ വധശ്രമത്തിനും ബാലപീഡനത്തിനും കേസെടുത്തു.

Related Articles

Leave a Reply

Back to top button