Kerala
രാഹുല്‍ഗാന്ധി ഇന്ന് വയനാട്, മലപ്പുറം ജില്ലകളിലെ പരിപാടികളില്‍ പങ്കെടുക്കും

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരളത്തിലെത്തിയ രാഹുല്‍ഗാന്ധി എംപി ഇന്ന് വയനാട്, മലപ്പുറം ജില്ലകളിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. കര്‍ഷക സമരങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള രാഹുലിന്റെ ആറ് കിലോമീറ്റര്‍ ട്രാക്ടര്‍ റാലിയാണ് ഏറ്റവും പ്രധാനപ്പെട്ട പൊതുപരിപാടി. തൃക്കൈപ്പറ്റ മുതല്‍ മുട്ടില്‍ വരെ നടക്കുന്ന റാലിയില്‍ ആയിരക്കണക്കിന് കര്‍ഷകരും യുഡിഎഫ് പ്രവര്‍ത്തകരും പങ്കെടുക്കും. തുടര്‍ന്ന് മലപ്പുറം ജില്ലയിലെ വിവിധ പരിപാടികളിലും രാഹുല്‍ പങ്കെടുക്കും.







