Kerala

നിയമസഭാ തെരഞ്ഞെടുപ്പ് : രമേശ് ചെന്നിത്തലക്ക് ഇക്കുറി എസ്എൻഡിപിയുടെ പിന്തുണ ഉണ്ടായേക്കില്ലന്ന് സൂചന

നിയമസഭാ തെരഞ്ഞെടുപ്പിൽ രമേശ് ചെന്നിത്തലക്ക് ഇക്കുറി എസ്എൻഡിപിയുടെ പിന്തുണ ഉണ്ടായേക്കില്ലന്ന് സൂചന. ചേർത്തലയിലും കുട്ടനാട്ടിലും എസ്എൻഡിപി എൽഡിഎഫിനെതിരാകുമെന്ന വെള്ളാപള്ളിയുടെ സൂചന ഇടത് ക്യാമ്പിനെയും ആശങ്കയിലാക്കിയിട്ടുണ്ട്.

ആലപ്പുഴ ജില്ലയിൽ മുന്നണി സമവാക്യങ്ങൾക്കൊപ്പം സാമുദായിക സമവാക്യവും മാറുമ്പോൾ ഫലം 2016ൽ നിന്ന് ഏറെ വ്യത്യസ്ഥമാകുമെന്നാണ് വിലയിരുത്തൽ.

തിലോത്തമനല്ലാതെ മറെറാരു സിപിഐ സ്ഥാനാർത്ഥിയും ചേർത്തലയിൽ വിജയിക്കില്ലന്ന തരത്തിലായിയിരുന്നു എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണം. ഈ പരാമർശത്തിലൂടെ സിപിഐയുടെ സ്ഥാനാർത്ഥി നർണയത്തിലെ പൊതുസമീപനത്തോടും തിലോത്തമനെ ഒഴിവാക്കുന്നതിലുമുള്ള അതൃപ്തിയായിരുന്നു വെള്ളാപള്ളി നടേശൻ പ്രകടിപ്പിച്ചത്.

ചേർത്തലയിൽ വെള്ളാപള്ളി നടേശന്റെ സഹായം 2016ലെ തിലോത്തമന്റെ വിജയത്തിലും കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലെ ആരിഫിന്റെ വിജയത്തിലും നിർണായകമായിരുന്നു. ഒപ്പം അരൂരിൽ ഇടതുമുന്നണിക്കേറ്റ അപ്രതീക്ഷിത പരാജയത്തിലും വെള്ളാപള്ളിയുടെ നീക്കം നിർണായകമായിരുന്നുവെന്നാണ് ഇടതുമുന്നണിയുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ചേർത്തലയിൽ സീറ്റ് നിലനിർത്തുന്നത് ഇടതുമുന്നണിക്ക് കടുത്ത വല്ലുവിളി ആകാനാണ് സാധ്യത.

Related Articles

Leave a Reply

Back to top button