Thiruvambady

പുല്ലൂരാംപാറയിൽ കാട്ടുപന്നിയുടെ അക്രമണത്തിൽ വീട്ടമ്മക്ക് പരിക്ക്

തിരുവമ്പാടി: ഗ്രാമപഞ്ചായത്തിലെ പുല്ലൂരാംപാറയിൽ നടന്നുപോകുകയായിരുന്ന വീട്ടമ്മയെ കാട്ടുപന്നി ആക്രമിച്ചു.ആനക്കാംപൊയിൽ റോഡിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതരയ്ക്കാണ് സംഭവം. സമീപവാസി റോസിലി (53) ക്കാണ് ഗുരുതര പരിക്കേറ്റത്. വാരിയെല്ല് പൊട്ടിയിട്ടുണ്ട്. നട്ടെല്ലിനും ക്ഷതമുണ്ട്.

തിരുവമ്പാടി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലയോരത്ത് വന്യമൃഗശല്യം രൂക്ഷമായതിനാൽ ജനം ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ട് അഭ്യർഥിച്ചു.

Related Articles

Leave a Reply

Back to top button