Thiruvambady
മുന്നറിയിപ്പ് ബോർഡുകളോ സംരക്ഷണ ഭിത്തികളോ ഇല്ല; തൊണ്ടിമ്മൽ റോഡിൽ അപകടങ്ങൾ കൂടുന്നു

തിരുവമ്പാടി : തൊണ്ടിമ്മൽ റോഡിൽ അപകടങ്ങൾ കൂടുന്നത് യാത്രക്കാർക്ക് ഭീഷണി ആയി. ശനിയാഴ്ച പുലർച്ചെയും ഞായറാഴ്ചയും റോഡിലെ വളവുകളിൽ അപകടങ്ങൾ ഉണ്ടായി.
അഗസ്ത്യൻമൂഴി –കൈതപ്പൊയിൽ റോഡ് നവീകരണത്തിന്റെ ഭാഗമായി റോഡ് വീതി കൂട്ടി ഒന്നാംഘട്ട ടാറിങ് നടത്തി എങ്കിലും മറ്റ് നടപടികൾ ഒന്നും ഉണ്ടായില്ല. റോഡിലെ കൊടും വളവുകളിൽ മുന്നറിയിപ്പ് ബോർഡുകളോ സംരക്ഷണ ഭിത്തികളോ നിർമിച്ചിട്ടില്ല.







