Karassery

മരഞ്ചാട്ടി ഖാദി ഉത്‌പാദനകേന്ദ്രത്തിന് ഇനിയും വേണം കൈത്താങ്ങ്

കാരശ്ശേരി : മരഞ്ചാട്ടിയിൽ ഏറെക്കാലം പൂട്ടിക്കിടന്ന ഖാദി ഉത്‌പാദനകേന്ദ്രം കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിന്റെയും കുന്ദമംഗലം ബ്ലോക്ക്‌ പഞ്ചായത്തിന്റെയും സഹായങ്ങളോടെയാണ് 2018 മുതൽ വീണ്ടും തുറന്നുപ്രവർത്തിക്കുന്നത്.

വളരെ പഴക്കമുള്ള കെട്ടിടത്തിൽ അസൗകര്യങ്ങളുടെ നടുവിലാണ് ഇപ്പോഴും ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ കീഴിലെ ഈ സംരംഭം പ്രവർത്തിക്കുന്നത്. ഇതുകൂടി പരിഹരിച്ചാലേ ഉത്‌പാദനക്ഷമതയും തൊഴിൽസാധ്യതയുമടക്കമുള്ള കാര്യങ്ങളിൽ പരമാവധിനേട്ടം കൈവരിക്കാനാവൂ.

നൂലുത്‌പാദനം നടത്തുന്ന സ്പിന്നിങ് വിഭാഗവും വസ്ത്രനിർമാണം നടക്കുന്ന വീവിങ് വിഭാഗവുമാണ് ഇവിടെയുള്ളത്. കാരശ്ശേരി പഞ്ചായത്ത് മുൻകൈയെടുത്ത് ‘സുസ്ഥിരം കാരശ്ശേരി’ പദ്ധതിയിലുൾപ്പെടുത്തിയാണ് അടഞ്ഞുകിടന്ന സംരംഭം വീണ്ടും തുറന്നത്.

Related Articles

Leave a Reply

Back to top button