കാരക്കുറ്റി ജി.എൽ.പി സ്കൂളിൽ നവീകരിച്ച ക്ലാസ് മുറി ഉദ്ഘാടനം ചെയ്തു.

കൊടിയത്തൂർ: കാരക്കുറ്റി ജി.എൽ.പി സ്കൂളിൽ വൈവിധ്യമാർന്ന സൗകര്യങ്ങളോടെ നവീകരിച്ച ക്ലാസ് മുറി ഉദ്ഘാടനം ചെയ്തു. ക്ലാസ്മുറിയുടെ ചുവരുകൾ ചിത്രങ്ങളും അക്ഷരങ്ങളും അക്കങ്ങളും വരച്ച് ആകർഷകമാക്കുകയും ബഹുവർണത്തിലുള്ള ശിശു സൗഹൃദ ഫർണിച്ചറുകൾ, വായനക്കാർഡുകൾ, ‘പുസ്തകക്കൂട്’ എന്ന പേരിൽ ക്ലാസ് ലൈബ്രറി തുടങ്ങി വിവിധ സൗകര്യങ്ങൾ ഒരുക്കുകയുമാണ് ചെയ്തത്.
സർവ ശിക്ഷ കേരള, ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ യാഥാർഥ്യമാക്കിയ പദ്ധതിയുടെ ഭാഗമായി ക്ലാസിൽ കുടിവെള്ള സൗകര്യമുൾപ്പെടെയുള്ളവയും ഒരുങ്ങുന്നുണ്ട്. നവീകരിച്ച ക്ലാസ്മുറി പി.ടി.എ പ്രസിഡന്റ് ഇ സി സാജിദിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. ക്ലസ്റ്റർ കോ-ഓർഡിനേറ്റർ സഫിയ, ഹെഡ്മാസ്റ്റർ ജി അബ്ദുൽ റഷീദ്, കെ ജ്യോതിബസു, എം.കെ അഷ്റഫ്, റജ്മത്ത്, വി.സി അബ്ദുള്ളക്കോയ, പി ഷംനാബി, എം.വി സഫിയ തുടങ്ങിയവർ സംസാരിച്ചു.







