Thiruvambady
അലക്സ് തോമസ് കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ആകും

കോടഞ്ചേരി : യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് 37 വയസുകാരനായ അലക്‌സ് തോമസ് ഗ്രാമപഞ്ചായത്തിന്റെ പുതിയ പ്രസിഡന്റ് ആകും.
പഞ്ചായത്തിലെ പത്തൊൻപതാം വാർഡിൽ നിന്ന് 344 വോട്ടിന്റെ മികച്ച ഭൂരിപക്ഷത്തിലാണ് അലക്സ് വിജയിച്ചത്.
വിദ്യാർത്ഥി രാഷ്ട്രീയത്തിൽ കൂടിയാണ് അലക്സ് പൊതുപ്രവർത്തന രംഗത്ത് എത്തുന്നത്.പഠന കാലത്ത് രണ്ടു തവണ ദേവഗിരികോളേജ് യൂണിയൻ ചെയർമാനായി.
കണ്ണോത്ത്, വേളംകോട് സ്‌കൂളുകളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
കോടഞ്ചേരി ഗവൺമെൻറ് കോളേജിലാണ് പ്രീഡിഗ്രി പഠനം.തുടർന്ന് കോഴിക്കോട് ദേവഗിരി കോളേജിൽ നിന്നും ഫിസിക്സിൽ ബിരുദം നേടിയതിനുശേഷം, സാമൂഹിക പ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദവും (MSW), എം ഫിൽ ബിരുദവും കരസ്ഥമാക്കി.







