Thiruvambady

പുന്നക്കൽ അങ്കണവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

തിരുവമ്പാടി: പുന്നക്കൽ അങ്കണവാടിയിൽ പുതിയ അധ്യയന വർഷത്തെ പ്രവേശനോത്സവം പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജിതിൻ പല്ലാട്ട് നിർവ്വഹിച്ചു. കുരുന്നുകൾക്ക് ഗുണമേന്മയുള്ള പ്രാഥമിക വിദ്യാഭ്യാസവും മികച്ച അങ്കണവാടി അന്തരീക്ഷവും ഉറപ്പാക്കുമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

അങ്കണവാടി ടീച്ചർ സോണിയ സജി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കുഞ്ഞുങ്ങളുടെ മാനസികവും ശാരീരികവുമായ വളർച്ചയിൽ അങ്കണവാടികളുടെ പങ്കിനെക്കുറിച്ച് ഹുസൈയിൻ പുളക്കമണ്ണിൽ മുഖ്യപ്രഭാഷണം നടത്തി.

ചടങ്ങിൽ ജനപ്രതിനിധികളും പിടിഎ ഭാരവാഹികളും നാട്ടുകാരും രക്ഷിതാക്കളും പങ്കെടുത്തു. നവാഗതരായ കുട്ടികളെ മധുരപലഹാരങ്ങളും സമ്മാനങ്ങളും നൽകി സ്വീകരിച്ചു.

Related Articles

Leave a Reply

Back to top button