Mukkam

പാലിയേറ്റീവ് കെയർ ജില്ലാ സംഗമം മുക്കത്ത്

മുക്കം: കോഴിക്കോട് ജില്ലാ പാലിയേറ്റീവ് കെയർ പ്രവർത്തകരുടെ സംഗമം ഡിസംബർ 23 ന് (ബുധൻ) മുക്കം എം.എ.എം.ഒ കോളജിൽ നടക്കും. കോഴിക്കോട് ഇനീഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയറിൻ്റെ (കിപ്) ആഭിമുഖ്യത്തിൽ നടക്കുന്ന പരിപാടിയുടെ നടത്തിപ്പിന് വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.

ഭാരവാഹികൾ – നിസാർ അഹമ്മദ് കൊളായിൽ (ചെയർമാൻ), അബൂബക്കർ നടുക്കണ്ടി, അബ്ദുറഹ്മാൻ എം കൊടിയത്തൂർ (വൈ ചെയർമാൻമാർ), കുഞ്ഞമ്മദ് മാസ്റ്റർ (ജനറൽ കൺ), അശ്റഫ് കൂളിമാട്, പി എം നാസർ (കൺവീനർമാർ), പി.കെ ശരീഫുദ്ദീൻ (കോർഡിനേറ്റർ) കെ.പി അശ്റഫ് (ട്രഷറർ).

രക്ഷാധികാരികൾ-തിരുവമ്പാടി എം.എൽ.എ സി.കെ കാസിം, മുക്കം നഗരസഭ ചെയർപേഴ്സൺ അഡ്വ. ചാന്ദ്നി, പഞ്ചായത്ത് പ്രസിഡൻ്റുമാരായ ജി അബ്ദുൽ അക്ബർ (കാരശേരി), കവിത ടീച്ചർ (കൊടിയത്തൂർ), മുക്കം ഓർഫനേജ് കമ്മിറ്റി സെക്രട്ടറി വി. അബ്ദുല്ലക്കോയ ഹാജി.

ഗ്രെയ്സ് പാലിയേറ്റീവ് ക്ലിനിക്കിൽ നടന്ന രൂപീകരണ യോഗം കാരശേരി പഞ്ചായത്ത് പ്രസിഡന്റ് ജി. അബ്ദുൽ അക്ബർ ഉദ്ഘാടനം ചെയ്തു. കിപ് ചെയർമാൻ നിസാർ അഹമ്മദ് അധ്യക്ഷം വഹിച്ചു.

മുക്കം നഗരസഭ കൗൺസിലർ ജസീല അസീസ്, മജീദ് മാസ്റ്റർ നരിക്കുനി, കുഞ്ഞമ്മദ് മാസ്റ്റർ മേപ്പയ്യൂർ (കിപ് സെക്രടറി), ഇ അശ്റഫ് കൂളിമാട്, പി.കെ ശരീഫുദ്ദീൻ, പി.എം നാസർ, ഒ. ശരീഫുദ്ദീൻ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button