Mukkam

കുട്ടികള്‍ക്ക് പുത്തന്‍ അനുഭവമായി പഠനയാത്ര

മുക്കം :ഗോതമ്പറോഡ് മലര്‍വാടി ബാലസംഘം ഗോതമ്പറോഡ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തില്‍ മുക്കം പോലീസ് സ്റ്റേഷന്‍, ഫയര്‍ സ്റ്റേഷന്‍, പാലിയേറ്റീവ് സെൻ്റെർ, പോസ്റ്റ് ഓഫീസ് തുടങ്ങിയ പൊതുസ്ഥാപനങ്ങളിലേക്ക് നടത്തിയ സന്ദര്‍ശന യാത്ര കുട്ടികള്‍ക്ക് വേറിട്ട അനുഭവമായി.

42 കുട്ടികളും 9 വനിതാ വളണ്ടിയര്‍മാരും അടങ്ങുന്ന സംഘം മുക്കത്തെ വിവിധ പൊതുസ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് അവയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഉദ്യോഗസ്ഥരുടെ ചുമതലകളെക്കുറിച്ചും നേരിട്ട് മനസ്സിലാക്കി. ഉദ്യോഗസ്ഥര്‍ നടത്തിയ ബോധവല്‍ക്കരണ ക്ലാസുകളും കുട്ടികള്‍ക്ക് വിജ്ഞാനപ്രദമായി.

ആശ്വാസ് പാലിയേറ്റീവിലെ ഭിന്നശേഷിക്കാരായ 26 ഓളം കുട്ടികളോടൊപ്പം ഒരു മണിക്കൂറോളം ചെലവഴിക്കാനും സൗഹൃദം പങ്കിടാനും സാധിച്ചത് സന്ദര്‍ശനത്തിലെ ഹൃദയസ്പര്‍ശിയായ അനുഭവമായി. സാമൂഹികബോധവും സഹാനുഭൂതിയും സേവനമനോഭാവവും വളര്‍ത്താന്‍ സന്ദര്‍ശനം സഹായകമായി.

മലർവാടി കോര്‍ഡിനേറ്റര്‍ ജസീല നടുവശ്ശേരിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിക്ക് ജമാഅഅത്തെ ഇസ്ലാമി വനിതാ വിഭാഗം യൂനിറ്റ് പ്രസിഡൻ്റ് ദശിയ, ഫരീദ, നഫീസ ടീച്ചർ, ടീന്‍ ഇന്ത്യ കോര്‍ഡിനേറ്റര്‍ ഷാഹിന കെ.ജി, ഷമീമ, ജംഷീറ, ആയിഷ, ലൈല എം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles

Leave a Reply

Back to top button