Kerala

വയനാട് വെള്ളാരംകുന്നില്‍ ലോറി ഇടിച്ചുകയറി വ്യാപാര സമുച്ചയം തകര്‍ന്നു

വയനാട് വെള്ളാരംകുന്നില്‍ ലോറി ഇടിച്ചുകയറി വ്യാപാര സമുച്ചയം തകര്‍ന്നു. ഇന്നു പുലര്‍ച്ചെയാണ് അപകടം നടന്നത്. ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. ലോറി ഡ്രൈവറെ ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ രക്ഷിച്ചു.

ലോറിയുടെ പകുതിയിലധികം ഭാഗം കെട്ടിടത്തിനുള്ളിലേക്ക് ഇടിച്ചുകയറിയിരിക്കുകയാണ്. അപകടത്തെ തുടര്‍ന്ന് കോഴിക്കോട് ഭാഗത്തേക്കും കല്‍പറ്റ ഭാഗത്തേക്കുമുള്ള ഗതാഗതം ഭാഗികമായി നിയന്ത്രിച്ചിട്ടുണ്ട്. ഏത് സമയവും തകര്‍ന്നുവീഴാവുന്ന നിലയിലാണ് കെട്ടിടം. റോഡരികിലുണ്ടായിരുന്ന പോസ്റ്റും തകര്‍ത്താണ് ലോറി കെട്ടിടത്തിലേക്ക് ഇടിച്ചുകയറിയത്

Related Articles

Leave a Reply

Back to top button