Thiruvambady

ജ്ഞാനപീഠം ജേതാവ് അക്കിത്തത്തിന് മലയോര വിദ്യാർത്ഥികളുടെ സ്നേഹാദരവ്

തിരുവമ്പാടി: സാംസ്കാരിക സംഘടനയായ തിരുവമ്പാടി ആ വാസിന്റെ നേതൃത്വത്തിൽ മഹാകവി അക്കിത്തത്തിന്റെ ജന്മനാടായ പാലക്കാട് ജില്ലയിലെ കുമരനല്ലൂർ വീട്ടിലെത്തി മലയോരത്തെ വിദ്യാർത്ഥികൾ സ്നേഹാദരങ്ങളർപ്പിച്ചു.
വിദ്യാർത്ഥികളുമായി മണിക്കുറുകളോളം കവി സംവദിച്ചു. ഭൂമിയും, പരിസ്ഥിതിയും, ജലവും, വായുവും നമുക്ക് മാത്രം അവകാശപ്പെട്ടതല്ലെന്നും -മുഴുവൻ ജീവജാലങ്ങൾക്കുമവകാശപ്പെട്ടതാണെന്നും, നന്മയ്ക്ക് മാത്രമേ ഇവിടെ നിലനിൽപ്പുള്ളൂവെന്നും അദ്ദേഹം കുട്ടികളെ ഓർമ്മിപ്പിച്ചു. ഞാൻ കാണുന്നതും, എനിക്ക് മനസ്സിൽ വിഷമമുണ്ടാക്കുന്നതുമായ വിഷയങ്ങൾ ഞാനെഴുതിയ കവിതകളിലെ വിഷയമായിട്ടുണ്ട്. എട്ടാം വയസ്സ് മുതൽ ഞാൻ കവിതയെഴുതുവാൻ തുടങ്ങി. എഴുത്തിന് പ്രത്യേക സമയ മോ, സ്ഥലമോ എനിക്കില്ലായിരുന്നു. വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.

ജ്ഞാനപീഠം ലഭിക്കണമെന്ന് ആഗ്രഹം തോന്നാത്തതിനാൽ ഒരു വിഷമവും ഇല്ലായിരുന്നു, ജ്ഞാനപീഠം ലഭിക്കുമെന്ന് കരുതിയിരുന്നുമില്ല മനസ്സിലുണ്ടാകുന്ന വിഷയങ്ങൾ കവിതകളായി – കവിതയായിരുന്നു താൽപ്പര്യം- മറ്റ് മേഖലകളിൽ താൽപ്പര്യമില്ലായിരുന്നു. വിദ്യാർത്ഥികളുടെ സംശയങ്ങളിൽ കവി മറുപടിയായി പറഞ്ഞു. പഠനത്തോടൊപ്പം സഹജീവികളെ സ്നേഹിക്കുവാനും, പരിസ്ഥിതിയെ സംരക്ഷിക്കുവാനും ഉള്ള മനസ്സുണ്ടാകണമെന്ന് അക്കിത്തം വിദ്യാർത്ഥികളെ ഉപദേശിച്ചു.

പരിപാടിക്ക് ആവാസ് വൈസ് ചെയർപേഴ്സൺ എ.എം.ബിന്ദുകുമാരി, സെക്രട്ടറി ജിഷി പട്ടയിൽ, ആവാസ് സ്വാശ്രയ സംഘം പ്രസിഡണ്ട് പി.എ.സുരേഷ് ബാബു. വിദ്യാർത്ഥി വേദി ഭാരവാഹികളായ അശ്വതി ചന്ദ്രൻ, നന്ദു നാരായണൻ, അനാമിക ബിജു, ഇ ആർ.രാജു, ഹിമാനി അനീഷ്, സരിൻ ഗിരീഷ്, ശിവാനി ദാസ്, അരുൺ എസ് നമ്പൂതിരി, എന്നിവർ നേതൃത്വം നൽകി.കവികളായ സോമനാഥൻ കുട്ടത്തിന് സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനക്കും, കവിതാ സമാഹാരമായ “ചകോരം ” എഴുതിയ കവി മാധവിയമ്മ ആലോക്കണ്ടിയ്ക്കും ആവാസിന്റെ ഉപഹാരങ്ങൾ അക്കിത്തം വീട്ടിൽ നടന്ന ചടങ്ങിൽ സമ്മാനിച്ചു.ചടങ്ങിൽ പി.ബി ഷാഗിൻ സ്വാഗതവും, മിനി രാജു അധ്യക്ഷയായി. ഇ ആർ.ഗിരീഷ് നന്ദി രേഖപ്പെടുത്തി.

Related Articles

Leave a Reply

Back to top button