Thiruvambady
അഗസ്ത്യൻമുഴി കൈതപൊയിൽ റോഡ് നിർമാണത്തിലെ അപാകതയും അഴിമതിയും അന്വേഷിക്കണം; വെൽഫെയർ പാർട്ടി

തിരുവമ്പാടി: അഗസ്ത്യൻമുഴി കൈതപൊയിൽ റോഡ് നിർമാണത്തിലെ അപാകതയും അഴിമതിയും അന്വേഷിക്കണമെന്ന് വെൽഫെയർ പാർട്ടി തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. റോഡ് നിർമ്മാണം ഏറ്റെടുത്ത കരാർ കമ്പനിയുടെ മെല്ലെപ്പോക്കുനയത്തിൽ യോഗം പ്രധിഷേധം രേഖപ്പെടുത്തി. നാസർ പുല്ലൂരാംപാറ അധ്യക്ഷത വഹിച്ച യോഗം മണ്ഡലം ട്രഷറർ ഉദ്ഘാടനം ചെയ്തു.
ഫൈസൽ തിരുവമ്പാടി, തോമസ് പുല്ലൂരാംപാറ, കെ ആർ അർഷാദ് എന്നിവർ സംസാരിച്ചു. വിഭജന രാഷ്ട്രീയത്തെ ചെറുക്കുക, വിദ്വേഷ പ്രചാരകരെ തള്ളികളയുക എന്ന പ്രമേയത്തെ ആസ്പദമാക്കി യോഗത്തിൽ ചർച്ച നടന്നു. മുഹമ്മദ് കുന്നുമ്മൽ, ഹസീബ് തിരുവമ്പാടി, സലാം കുന്നുമ്മൽ, റഷീദ് തിരുവമ്പാടി, ഉമ്മർ ചിറ്റടി, സിദ്ധിക്ക് പുന്നക്കൽ, ഷംസു പുന്നക്കൽ, അഷ്‌റഫ് പുന്നക്കൽ, ഹനീഫ തിരുവമ്പാടി തുടങ്ങിയവർ പങ്കെടുത്തു.






