Kerala
റേഷൻ കട: പൊതു അവധി കവർന്നെടുക്കരുതെന്ന് കെ എസ് ആര്‍ ആര്‍ ഡി എ

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻകടകൾക്ക് അനുവദിച്ചിരിക്കുന്ന പൊതു അവധി കൾ എന്തിൻ്റെ പേരിലായാലും കവർന്നെടുക്കുവാനുള്ള നീക്കം ഗവൺമെൻ്റ് ഉപേക്ഷിക്കണമെന്ന് കേരള സ്റ്റേറ്റ് റീട്ടയിൽ റേഷൻ ഡിലേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കുറ്റിയിൽ ശ്യാം ആവശ്യപ്പെട്ടു.
‘ഏപ്രിൽ 1, 2 തിയതികളിലെ (പെസഹ വ്യാഴം, ദുഃഖവെള്ളി) അവധി റേഷൻ വ്യാപാരികൾ നിരന്തര സമ്മർദ്ദങ്ങൾ മൂലം നേടിയെടുത്തതാണ്. വ്യാപാരികളുടെ മനോവീര്യം തകർക്കുന്ന രീതിയിലുള്ള തീരുമാനം ഗവൺമെൻ്റ് കൈക്കൊള്ളരുത്. കോവിഡ് കാലയളവിൽ സ്വന്തം ജീവൻ പോലും നോക്കാതെ ഗവൺമെൻ്റ് തീരുമാനങ്ങൾ നടപ്പിലാക്കിയ വ്യാപാരികൾക്ക് പൊതു തിരഞ്ഞെടുപ്പ് സമയത്ത് വൻ പ്രതിഷേധത്തിന് കാരണമാകും. അതിനാൽ അവധി ദിവസം കട തുറക്കണമെന്ന തീരുമാനം ഇലക്ഷൻ കമ്മീഷൻ ഇടപെട്ട് പുനഃപരിശോദിക്കണം.’- കുറ്റിയിൽ ശ്യാം ആവശ്യപ്പെട്ടു.







