പ്രചാരണം സമാപിക്കുന്നത് ഏപ്രിൽ നാലിന് വൈകീട്ട് ഏഴോടെ

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ പരസ്യപ്രചാരണത്തിന് സമാപനം കുറിക്കുന്നത് ഏപ്രിൽ നാലിന് വൈകീട്ട് ഏഴിനായിരിക്കും. നേരത്തേ അഞ്ച് മണിക്ക് വോട്ടെടുപ്പ് പൂർത്തിയാകുമെന്നതിനാൽ പ്രചാരണസമാപനവും അഞ്ചിനായിരുന്നു. ഇത് പിന്നീട് വോെട്ടടുപ്പ് ആറ് വരെയാക്കിയപ്പോൾ ഒരുമണിക്കൂർ കൂടി നീട്ടി.
ഇക്കുറി വോെട്ടടുപ്പ് പൂർത്തിയാകുന്നത് വൈകീട്ട് ഏഴിനാണ്. ഇതോടെ പ്രചാരണം സമാപിക്കുന്നതും ഞായറാഴ്ച ഏഴ് മണിയിേലക്ക് കമീഷൻ നീട്ടുകയായിരുന്നു. 1951ലെ ജനപ്രാതിനിധ്യനിയമത്തിലെ സെക്ഷൻ 126(1) പ്രകാരം െതരഞ്ഞെടുപ്പ് പരസ്യ പ്രചാരണം വോെട്ടടുപ്പ് പൂർത്തിയാകുന്നതിന് 48 മണിക്കൂർ മുമ്പ് അവസാനിപ്പിക്കണം.
നക്സലൈറ്റ് ബാധിത മേഖലകളിൽ (ഒമ്പത് മണ്ഡലങ്ങളിൽ) വൈകീട്ട് ആറിന് പ്രചാരണം അവസാനിക്കും.
പരസ്യപ്രചാരണം അവസാനിച്ച ശേഷം പൊതുയോഗങ്ങൾ, പ്രകടനങ്ങൾ, രാഷ്ട്രീയ ആഭിമുഖ്യ കലാപരിപാടികൾ തുടങ്ങിയവും പാടില്ല. ടെലിവിഷനിലും ഇലക്ട്രോണിക് മാധ്യമങ്ങളിലും രാഷ്ട്രീയ പ്രചാരണങ്ങളും നടത്താൻ പാടില്ല.
ഇത് ലംഘിക്കുന്നവർക്ക് രണ്ട് വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കും.
ഇക്കാലയളവിൽ അച്ചടിമാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്ന രാഷ്ട്രീയ പരസ്യങ്ങൾക്ക് െതരഞ്ഞെടുപ്പ് കമീഷെൻറ മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റിയുടെ മുൻകൂർ അനുമതി നേടണമെന്നും മുഖ്യെതരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു.







