Kerala

എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് വിപി സാനുവും ഗാഥയും വിവാഹിതരായി

കൊച്ചി: എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് വിപി സാനുവും എറണാകുളം വൈപ്പിന്‍ സ്വദേശിനി ഗാഥ എം ദാസും വിവാഹിതരായി. ശനിയാഴ്ച വൈപ്പിന്‍ കുഴിപ്പിള്ളി രജിസ്റ്റര്‍ ഓഫീസില്‍ സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമാണ് ഇരുവരും വിവാഹിതരായത്. ലളിതമായ ചടങ്ങളോടുകൂടിയായിരുന്നു വിവാഹം.

തുടര്‍ന്ന് ചെറായി സഹോദരന്‍ സ്മാരകത്തില്‍ സല്‍ക്കാരവും സംഘടിപ്പിച്ചു. ഇരുവരുടെയും കുടുബാംഗങ്ങളും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. 30ന് മലപ്പുറം വളാഞ്ചേരിയില്‍ വിവാഹ സല്‍ക്കാരം നടക്കും.

രാജീവ്ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷക വിദ്യാര്‍ഥിയാണ് ഗാഥ.

Related Articles

Leave a Reply

Back to top button