Kerala

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്.

ഈ മാസം 13, 14, 15 തിയതികളിലാണ് ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് വന്നിരിക്കുന്നത്. 14, 15 തിയതികളിൽ മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പതിനാലാം തിയതി ഇടുക്കിയിലും വയനാട്ടിലും, പതിനഞ്ചാം തിയതി ഇടുക്കിയിലും, മലപ്പുറത്തും, വയനാട്ടിലുമാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം, മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് തടസമില്ല.

Related Articles

Leave a Reply

Back to top button