PulluramparaThiruvambady

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കോവിഡ് കെയർ സെന്റർ ആരംഭിച്ചു.

തിരുവമ്പാടി: അന്യസംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നും എത്തുന്നവരെ നിരീക്ഷണത്തിൽ ആക്കുവാനായാണ് കോവിഡ് കെയർ സെന്ററുകൾ.

ആദ്യഘട്ടത്തിൽ പുല്ലൂരാംപാറ ബഥാനിയ റിന്യൂവൽ സെന്ററാണ് കോവിഡ് കെയർ സെന്ററായി ആരംഭിച്ചിരിക്കുന്നത്. ഇന്ന് അന്യസംസ്ഥാനത്തുനിന്ന് എത്തിയ രണ്ടു പേരെ കോവിഡ് കെയർ സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്, ഏഴു ദിവസത്തെ നിരീക്ഷണത്തിനു ശേഷം ഇവർക്ക് വീടുകളിലേക്ക് മടങ്ങാവുന്നതും തുടർന്നു വീടുകളിൽ നീരീക്ഷണത്തിൽ തുടരേണ്ടതുമാണ്.

കോവിഡ് 19 സ്ഥിരീകരണത്തിന് ആവശ്യമായ പരിശോധനകൾ അടക്കം ചെയ്യാനുള്ള സംവിധാനങ്ങളോട് കൂടിയാണ് കോവിഡ് കെയർ സെന്ററുകൾ പ്രവർത്തിക്കുന്നത്

Related Articles

Leave a Reply

Back to top button