Thiruvambady

കർഷകർക്ക് ജലസേചന പദ്ധതിക്ക് 80% സബ്സിഡിയിൽ ധനസഹായം; അപേക്ഷ ക്ഷണിച്ചു

തിരുവമ്പാടി : കോഴിക്കോട് ജില്ലയുടെ പരിധിയിൽപ്പെട്ട കൃഷിഭവനുകളിൽ, സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷനു കീഴിൽ നടപ്പിലാക്കുന്ന പദ്ധതിയായ കണിക ജലസേചനം (ഡ്രിപ്പ് / സ്പ്രിംഗ്ലർ) ചെയ്യുന്നതിനായി കർഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കുന്ന കർഷകർക്ക് 80% സബ്സിഡിയിൽ ധനസഹായം നൽകും

താല്പര്യമുളള കർഷകർ അതാത് പഞ്ചായത്തിലെ കൃഷിഭവനുമായി ബന്ധപ്പെടണമെന്നും, 2021 മാർച്ച് 31 നകം പദ്ധതി പൂർത്തീകരിക്കേണ്ടതായതിനാൽ കർഷകർ അപേക്ഷകൾ എത്രയും വേഗം സമർപ്പിക്കണമെന്നും കോഴിക്കോട് കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

Related Articles

Leave a Reply

Back to top button