Mukkam

കൊടിയത്തൂർ കുളങ്ങര; ഇരട്ടക്കുളത്തിന് പുതുജീവൻ

കൊടിയത്തൂർ: വർഷങ്ങളായി ഉപയോഗശൂന്യമായി കിടന്ന കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് സൗത്ത് കൊടിയത്തൂർ കുളങ്ങര നവീകരിച്ച ഇരട്ടക്കുളത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് നിർവഹിച്ചു.

ചടങ്ങിൽ വാർഡ് മെമ്പർ ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് തെരെഞ്ഞെടുപ്പ് വേളയിൽ വാർഡിന് ഉറപ്പ് നൽകിയ പദ്ധതികളിൽ ഒന്നായിരുന്നു ഈ കുളത്തിന്റെ നവീകരണം. കോവിഡിന് ശേഷം വിദ്യാർത്ഥികൾക്ക് നീന്തൽ പരിശീലനം നൽകുമെന്ന് വാർഡ് മെമ്പർ പറഞ്ഞു.

നട്ടുകാരുടെ ചിരകാല സ്വപനം യാഥാർത്ഥ്യമായ സന്തോഷത്തിലാണ് പ്രദേശവാസികൾ. ചടങ്ങിൽ ബ്ലോക്ക് അംഗം സുഹറ വെള്ളങ്ങോട്ട്, ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.ജി. സീനത്ത് തൊഴിലുറപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ റാസിഖ്, എം.മുഹമ്മദ് മദനി, ബശീറുദ്ദീൻ മാസ്റ്റർ, എൻ.നസറുള്ള മാസ്റ്റർ, മുഹമ്മദ് മാസ്റ്റർ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button