Kerala

അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാഹനം നിര്‍ത്തിയിട്ട ലോറിയില്‍ ഇടിച്ച് ഒരാള്‍ മരിച്ചു; പരിക്കേറ്റ 17 പേര്‍ ആശുപത്രിയില്‍

കൊച്ചി: എറണാകുളത്ത് വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. തമിഴ്‌നാട് സ്വദേശി ധര്‍മലിംഗമാണ് മരിച്ചത്. അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാഹനം ലോറിയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റ മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണ്.

ഇന്ന് പുലര്‍ച്ചെ എറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ വെച്ചാണ് അപകടം ഉണ്ടായത്. തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ നിന്നുള്ള അയ്യപ്പഭക്തരുടെ സംഘമാണ് അപകടത്തില്‍ പെട്ടത്. ഇവര്‍ സഞ്ചരിച്ച ട്രാവലര്‍ നിര്‍ത്തിയിട്ടിരുന്ന തടിലോറിയില്‍ ചെന്നിടിക്കുകയായിരുന്നു. തമിഴ്‌നാട് സ്വദേശി ധര്‍മലിംഗമാണ് മരിച്ചത്. പരിക്കേറ്റ ഭൂപതി എന്നയാളുടെ നില അതീവ ഗുരുതരമായി തുടരുന്നു.

അയ്യപ്പഭക്തരുടെ വാഹനത്തില്‍ മുപ്പതോളം പേര്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. ഇതില്‍ 17പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പെരുമ്പാവൂര്‍ സാന്‍ജോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

Related Articles

Leave a Reply

Back to top button