Kodiyathur
എം.എസ്.ഡബ്ല്യൂ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ സിൽനക്ക് പിടിഎം 87 ബാച്ചിന്റെ ഉപഹാരം

കൊടിയത്തൂർ : കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഈ വർഷത്തെ എം.എസ്.ഡബ്ല്യൂ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ സിൽനയെ കൊടിയത്തൂർ പിടിഎം 87 ബാച്ച് ഉപഹാരം നൽകി ആദരിച്ചു. ജമാൽ ചെറുവാടിയാണ് ഉപഹാരം നൽകിയത്.
ചടങ്ങിൽ റഷീദ് കുയ്യിൽ അധ്യക്ഷനായി.
സിൽന, സൗത്ത് കൊടിയത്തൂർ പുത്തൻ പീടിയക്കൽ ജബ്ബാർ – റൈഹാനത്ത് ദമ്പതികളുടെ മകളാണ് എങ്ങാപ്പുഴ ലിറ്റിൽ ഫ്ലവർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ നിന്നും പഠനം പൂർത്തിയാക്കി കോളേജ് തലത്തിൽ തന്നെ ഏറ്റവും ഉയർന്ന റാങ്ക് കരസ്ഥമാക്കുകയായിരുന്നു.
ചടങ്ങിൽ എൻ.കെ മുനീർ മാസ്റ്റർ, ഹസീന ബച്ചു, സി.വി റസാഖ്, അസീസ് തറമ്മൽ, ഹബീബ് മാസ്റ്റർ, റഹ്‌മാൻ കൊടിയത്തൂർ, മുഹമ്മദ്, മൈമൂന, സെലീന, നുസ്രത്ത് ബരീന എന്നിവരെ ഉൾപ്പെടുന്ന മറ്റ് വ്യക്തികൾ സംസാരിച്ചു.






