Kerala

സ്വർണവിലയിൽ നേരിയ ഇടിവ്: പവന് 240 രൂപ കുറഞ്ഞ് 35,320 രൂപയായി

തിരുവനന്തപുരം:സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. ബുധനാഴ്ച പവന്റെ വില 240 രൂപ കുറഞ്ഞ് 35,320 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 30 രൂപ താഴ്ന്ന് 4415ലുമെത്തി. 35,560 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.

ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1,767.76 ഡോളറായി കുറഞ്ഞു. യുഎസ് ട്രഷറി ആദായം 1.6ശതമാനമായി വർധിച്ചതും ഡോളർ സൂചിക കരുത്തുകാട്ടിയതുമാണ് സ്വർണവിലയെ ബാധിച്ചത്.

ദേശീയ വിപണിയിൽ അഞ്ചാംദിവസമാണ് വിലകുറയുന്നത്. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 0.32ശതമാനം കുറഞ്ഞ് 47,151 രൂപ നിലവാരത്തിലെത്തി. കഴിഞ്ഞയാഴ്ചയിൽ, രണ്ടുമാസത്തെ ഉയർന്ന നിലവാരമായ 48,400 രൂപയിലെത്തിയശേഷം തുടർച്ചയായി വിലയിടിയുന്ന പ്രവണതയാണ് കാണുന്നത്.

Related Articles

Leave a Reply

Back to top button