Kerala
കൊടകര കുഴല്‍പ്പണക്കേസ്; അന്വേഷണം കോഴിക്കോട് സ്വദേശിയായ അബ്കാരിയിലേക്ക്

കൊടകര കുഴല്‍പ്പണക്കേസ് അന്വേഷണം ഉന്നത രാഷ്ട്രീയ ബന്ധമുള്ള കോഴിക്കോട് സ്വദേശിയായ അബ്കാരിയിലേക്ക്. ധര്‍മ്മരാജന്‍ എന്നയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം തുടരുക. ഇയാളുടെ കാറിലാണ് പണം കടത്തിയിരുതെന്നാണ് സൂചന. കുഴല്‍പ്പണം കടത്തിയത് ധര്‍മ്മരാജന്റെ കാറിലാണെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ധര്‍മ്മരാജനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ധര്‍മ്മരാജന് ഉന്നത രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായി.
ഇയാളുടെ ഡ്രൈവറായ ഷംജീറാണ് 25 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതി നല്‍കിയത്. കോഴിക്കോട് നിന്നും പണവുമായെത്തിയ വാഹനത്തില്‍ ഷംജീറിന്റെ സഹായി റഷീദുമുണ്ടായിരുന്നു. റഷീദാണ് ഗുണ്ടാസംഘത്തിന് വിവരങ്ങള്‍ ചോര്‍ത്തിയതെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ കൂടി കേസില്‍ പ്രതി ചേര്‍ത്തു.







