Kerala

തൊട്ടാല്‍ പൊള്ളും പൊന്ന്! സ്വര്‍ണ്ണ വില കുതിച്ചുയരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണ വില വീണ്ടും കൂടി. ഗ്രാമിന് 3,635 രൂപയും പവന് 29,080 രൂപയുമാണ് ഇന്ന് കൂടിയത്.

ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വര്‍ധിച്ചത്. ഡിസംബര്‍ 28 ന് 29,000 ത്തിലേക്ക് ഉയര്‍ന്ന നിരക്ക് പിന്നീട് താഴ്ന്നിട്ടില്ല. ഡിസംബര്‍ 27ന് ഗ്രാമിന് 3,625 രൂപയും പവന് 28,920 രൂപയുമായിരുന്നു നിരക്ക്.

സെപ്റ്റംബര്‍ നാലിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണ്ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,640 രൂപയും പവന് 29,120 രൂപയുമായിരുന്നു നിരക്ക്.

Related Articles

Leave a Reply

Back to top button