Kozhikode

കോഴിക്കോട്; വനിതാ കമ്മിഷൻ അദാലത്ത് നാളെ

കോഴിക്കോട് : കേരള വനിതാ കമ്മിഷന്റെ ജില്ലയിലെ മെഗാ അദാലത്ത് 22-ന് രാവിലെ 10.30 മുതൽ കോഴിക്കോട് ബാങ്ക് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിൽ നടക്കും.

പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും അദാലത്ത്. പരാതിക്കാരെയും എതിർകക്ഷികളെയും മാത്രമേ അദാലത്ത് നടക്കുന്ന ഹാളിൽ പ്രവേശിപ്പിക്കുകയുള്ളൂ. കുട്ടികൾ (പ്രത്യേകിച്ച്, പത്ത് വയസ്സിനു താഴെയുള്ളവർ), മുതിർന്ന പൗരൻമാർ, രോഗമുള്ളവർ എന്നിവരെ കൂടെക്കൊണ്ടുവരുന്നത് കഴിയുന്നതും ഒഴിവാക്കണം.

Related Articles

Leave a Reply

Back to top button