ThiruvambadyVideos

മുൻ സർക്കാർ തുടങ്ങി വച്ച പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കും: നിയുക്ത എം എൽ എ ലിന്റോ ജോസഫ്

കർഷക ജനശബ്ദം, ഓയിസ്ക തിരുവമ്പാടി ചാപ്റ്റർ എന്നിവയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെയും സാമൂഹിക-സാംസ്കാരിക സംഘടനകളുടെയും സഹകരണത്തോടെ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ തിരുവമ്പാടി നിയുക്ത എം എൽ എ ലിന്റോ ജോസഫിന് അനുമോദനം നൽകുന്നതിനായി യോഗം ചേർന്നു.

യോഗത്തിൽ രാഷ്ട്രീയ, സാമൂഹിക സംഘടനാ പ്രതിനിധികളുടെ ആവശ്യങ്ങൾക്കും അഭിപ്രായങ്ങൾക്കും എം എൽ എ മറുപടി നൽകി. വന്യമൃഗ ശല്യവും വിലത്തകർച്ചയും അടക്കമുള്ള കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനുള്ള നടപടികൾ സ്വീകരിക്കുമെന്നും മുൻ സർക്കാർ തുടങ്ങി വച്ച പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും എം എൽ എ കൂട്ടിച്ചേർത്തു. ഐ ടി അടക്കമുള്ള വ്യവസായ പാർക്കുകൾ നിയോജക മണ്ഡലത്തിൽ സ്ഥാപിക്കാനുള്ള ആഗ്രഹവും അതിനായുള്ള പ്രാഥമിക ചർച്ചകൾ ആരംഭിച്ചതിനെക്കുറിച്ചും എം എൽ എ സംസാരിച്ചു.

ഓയിസ്ക തിരുവമ്പാടി ചാപ്റ്റർ പ്രസിഡന്റ് ഡോ.ബെസ്റ്റി ജോസ് അദ്ധ്യക്ഷത വഹിച്ച ഓൺലൈൻ യോഗം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ബോസ് ജേക്കബ്, വി പി ജമീല, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിജു എണ്ണാർമണ്ണിൽ, ഗ്രാമ പഞ്ചായത്ത് മെമ്പർ ഷൗക്കത്തലി, മുൻ പഞ്ചായത്ത് പ്രസിഡന്റ് പി ടി അഗസ്റ്റിൻ, വിവിധ രാഷ്ട്രീയ/ സാംസ്കാരിക സംഘടനാ പ്രതിനിധികളായ ജോളി ജോസഫ്, ബിനു അടുകാട്ടിൽ, ജോയി മ്ലാക്കുഴിയിൽ, ഡേവിഡ്, ഷിനോയി അടക്കാപാറ, അജ്മൽ യു സി, പി ടി ഹാരിസ്, ജോസഫ് പൈമ്പിള്ളിൽ, സുന്ദരൻ എ പ്രണവം, സണ്ണി ജോസ്, ടി ടി കുര്യൻ, സജീവ് ജോസഫ് പുരയിടത്തിൽ, അജു എമ്മാനുവൽ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.

കോവിഡ് നിയന്ത്രണങ്ങൾ മൂലം പൊതു വേദികൾ നഷ്ടപ്പെട്ടിരുന്ന രാഷ്ട്രീയ സാമൂഹിക സംഘടനാ പ്രതിനിധികൾക്ക് വളരെ നാളുകൾക്ക് ശേഷം ഒരുമിച്ച് ചേരുവാനും സംസാരിക്കാനുമുള്ള വേദി കൂടിയായി ഓൺലൈൻ പൊതുയോഗം.

Related Articles

Leave a Reply

Back to top button