Kerala

കോവിഡ് ചികിത്സാ നിരക്ക് ആശുപത്രിയിലും വെബ് സൈറ്റിലും പ്രദര്‍ശിപ്പിക്കണമെന്ന് ഉത്തരവ്

തിരുവനന്തപുരം: ചികിത്സയ്ക്ക് അമിത നിരക്ക് ഈടാക്കുന്നത് തടയാൻ കൂടുതൽ നടപടികൾ. കൊവിഡ് ചികിത്സയ്ക്ക് അടക്കം സർക്കാർ നിശ്ചയിച്ച ചികിത്സാ നിരക്ക് വെബ്‌ സൈറ്റിലും ആശുപത്രികളിലും പ്രദർശിപ്പിക്കണമെന്ന് കാണിച്ച് സർക്കാർ ഉത്തരവിറക്കി. ഉത്തരവ് നടപ്പാകുന്നുണ്ടെന്ന് ഉറപ്പാക്കാൻ കർശന പരിശോധന നടത്തും. ഇതിനായി മൂന്നംഗ സമിതിയെ രൂപീകരിച്ചു. 

കൊവിഡ് ചികിത്സയുടെ പേരിൽ സ്വകാര്യ ആശുപത്രികൾ നടത്തുന്ന കൊള്ളയ്ക്ക് മൂക്ക് കയർ ഇടുന്നതായിരുന്നു ചികിത്സ നിരക്ക് നിശ്ചയിച്ചുള്ള സർക്കാർ ഉത്തരവ്. ജനറൽ വാർഡിൽ പരമാവധി 2645 രൂപയാണ് ഒരു ദിവസം ഈടാക്കാനാകുക. ജനറൽ വാർഡുകളിൽ കിടക്ക, റജിസ്ട്രേഷൻ, നഴ്സിംഗ് ചാർജ്ജ് അടക്കം പരമാവധി ഒരു ദിവസം 2645 രൂപമാത്രമാണ് ഈടാകേണ്ടത്. എൻഎബിഎച്ച് അംഗീകാരമുള്ള ആശുപത്രികൾക്ക് 2910 രൂപ വരെയാകാം. ഹൈഡിപ്പഡന്‍സി യൂണിറ്റിൽ ദിവസം 3795, രൂപയും ഐസിയുവിൽ 7800 രൂപയുമാണ് പുതുക്കിയ നിരക്ക്. വെന്‍റിലേറ്റർ സൗകര്യം ഉപയോഗിച്ചാൽ 13, 800 രൂപ നൽകണം. ജനറൽ വാർഡിൽ ഒരു ദിവസം 2 പിപിഇ കിറ്റിന്‍റെയും ഐസിയുവിൽ ആണെങ്കിൽ 5 പിപിഇ കിറ്റിന്‍റെയും വിലമാത്രമേ രോഗിയിൽ നിന്ന് ഈടാക്കാവൂ. ജനറൽ വാർഡ് ആണെങ്കിൽ പിപിഇ കിറ്റിന് ഓരോ രോഗിയിൽ നിന്നും പണം പ്രത്യേകം ഈടാക്കരുത്. അമിത ഫീസ് ഈടാക്കിയാൽ പത്തിരട്ടി പിഴയൊടുക്കണ്ടിവരും. 

Related Articles

Leave a Reply

Back to top button