Thiruvambady

കോവിഡ് പരിശോധനാ ഫലം വീണ്ടും നെഗറ്റീവ്‌; കണ്ടെയ്മെന്റ് സോണുകളിൽ മാറ്റം

തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ഓഗസ്റ്റ് 17ന് നടത്തിയ കോവിഡ് (ആർ ടി പി സി ആർ) പരിശോധനാ ഫലം നെഗറ്റീവ്. പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 89 പേരുടെ സാമ്പിളുകൾ ആണ് പരിശോധിച്ചത്.

പരിശോധനാ ഫലം നെഗറ്റീവായ സാഹചര്യത്തിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിലെ നിലവിലുള്ള കണ്ടെയിൻമെന്റ് സോണുകൾ ഒഴിവാക്കിയേക്കും. ഔദ്യോഗികമായി ജില്ലാ കളക്ടർ ഉത്തരവ് ഇറക്കിയ ശേഷം മാത്രമേ കണ്ടെയിൻമെന്റ് സോണുകൾ പിൻവലിക്കപ്പെടുകയുള്ളൂ.

അതേസമയം കൊണ്ടോട്ടിയിൽ വെച്ച് നടന്ന പരിശോധനയിൽ പുല്ലൂരാംപാറ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പഞ്ചായത്തിലെ പതിനേഴാം വാർഡ് കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെടുത്താനും സാധ്യതയുണ്ട്.

Related Articles

Leave a Reply

Back to top button