Kerala

സംസ്ഥാനത്ത് ലോക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍; മലപ്പുറത്ത് ട്രിപ്പിള്‍ ലോക് ഡൗണ്‍ പിന്‍വലിച്ചു

തിരുവനന്തപുരം: കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ലോക്ഡൗണ്‍ നീട്ടിയപ്പോള്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. സ്വര്‍ണക്കടകള്‍, ടെക്‌സ്‌റ്റൈലുകള്‍, ചെരിപ്പുകടകള്‍, സ്‌കൂള്‍ കുട്ടികള്‍ക്ക് ആവശ്യമായ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കാം. ആഴ്ചയില്‍ രണ്ട് ദിവസമായിരിക്കും ഇതിന് അനുമതി നല്‍കുക. ബേങ്കുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകിട്ട് അഞ്ചുവരെ പ്രവര്‍ത്തിക്കും. കയര്‍, കശുവണ്ടി ഫാക്ടറികളും തുറക്കാം. മദ്യശാലകള്‍ ഉടന്‍ തുറക്കില്ല. വിശദമായ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.

Related Articles

Leave a Reply

Back to top button