Puthuppady

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പുതുപ്പാടിയില്‍ മാസ്സ് ടെസ്റ്റിംഗ് നടത്തുന്നു

പുതുപ്പാടി: ഗ്രാമപഞ്ചായത്തില്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്സ് ടെസ്റ്റിംഗ് നടത്തുന്നു. ഈ ആഴ്ചയില്‍ അഞ്ച് ദിവസവും ആര്‍ ടി പി സി ആര്‍, ആന്റിജന്‍ ടെസ്റ്റുകളാണ് വിവിധ കേന്ദ്രങ്ങളില്‍ വെച്ച് നടത്തുന്നത്. തിങ്കളാഴ്ച കണ്ണപ്പന്‍കുണ്ട് മൂന്ന് സെന്റ് കോളനിയില്‍ 300 പേരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കും.

കോവിഡ് പ്രതിരോധത്തിന്റെ ഏറ്റവും കൃത്യമായ മാര്‍ഗ്ഗം രോഗികളെ തിരിച്ചറിഞ്ഞ് കൃത്യമായി ക്വാറന്‍ന്റീന്‍ ചെയ്ത് രോഗം പകരുന്നതിനുള്ള സാഹചര്യം ഒഴിവാക്കുക എന്നതിന്റെ ഭാഗമായാണ് മാസ്സ് ടെസ്റ്റിംഗ് നടത്താന്‍ ഭരണസമിതി തീരുമാനിച്ചത്. ഈ ആഴ്ച പുതുപ്പാടിയില്‍ അഞ്ച് ദിവസങ്ങളിലായി നടക്കുന്ന മാസ്സ് ടെസ്റ്റിംഗില്‍ രോഗബാധ സംശയമുള്ളവരടക്കം പരമാവധി ആളുകളെ ടെസ്റ്റ് ചെയ്യിക്കാന്‍ മെമ്പര്‍മാരുടേയും ആര്‍ ആര്‍ ടി മാരുടെയു ആശ വര്‍ക്കര്‍മാരുടെയും നേതൃത്വത്തില്‍ ഇടപെടല്‍ നടത്തി വരുന്നതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

തിങ്കള്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളിലാണ് മെഡിക്കല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുന്നത്. കോവിഡ് പ്രതിരോധ ഘട്ടത്തല്‍ എല്ലാവരും സഹകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആയിഷക്കുട്ടി സുല്‍ത്താന്‍ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button