കക്കാടംപൊയിലിന്റെ ശില്പി റവ.ഫാ.മാത്യു തെക്കേക്കുളം ഓർമയായി

കക്കാടംപൊയിൽ സെൻ്റ് മേരിസ് പള്ളി മുൻ വികാരിയും തലശ്ശേരി അതി രൂപത വൈദികനുമായ റവ.ഫാ മാത്യു തെക്കേക്കുളം ഓർമയായി.
1976 ൽ താമരശ്ശേരി രൂപതയിലെ കക്കാടംപൊയിൽ സെൻ്റ് മേരിസ് ചർച്ചിൽ ഇടവക വികാരിയായി എത്തിയ അച്ചൻ്റെ നേതൃത്തത്തിൽ നടന്ന പ്രവർത്തനങ്ങൾ കക്കാടംപൊയിൽ എന്ന കുടിയെറ്റ ഗ്രാമത്തിൻ്റെ വികസനത്തിൽ നിർണ്ണായകമായി.1978 കക്കാടംപൊയിലിൽ സെന്റ് മേരീസ് യൂ.പി സ്കൂളും1983 ൽ ഹൈസ്കൂളും സ്ഥാപിച്ചതിനു പുറമെ പാൽ സൊസൈറ്റി,പോസ്റ്റ് ഓഫീസ്,കാനറ ബാങ്ക്, ഹോസ്പിറ്റൽ എന്നിവയും സ്ഥാപിച്ചു.കുമ്പാറ കക്കാടംപൊയിൽ റോഡ് നിർമിച്ചതും പ്രൈവറ്റ് ബസ് സർവീസ് ആരംഭിച്ചതും അച്ചൻ്റെ സേവന കാലഘട്ടത്തിലാണ്.
കോതമംഗലം രൂപതയിലെ ഉടുമ്പന്നൂർ തെക്കേകുളം ദേവസ്യ- ത്രേസ്യ ദമ്പതികളുടെ മകനായി 1948 ഡിസംബർ ഒന്നിന് ജനിച്ച ഫാ. മാത്യു തെക്കേക്കുളം ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂർ മഞ്ഞളാംപുറം ചുങ്കക്കുന്ന് ഗവൺമെന്റ് യുപി സ്കൂൾ,സെന്റ് ജോസഫ് ഹൈസ്കൂൾ പേരാവൂർ എന്നിവിടങ്ങളിൽനിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി.
തലശ്ശേരി രൂപതയ്ക്ക് വേണ്ടി സെമിനാരിയിൽ ചേർന്നു.
1974 ഡിസംബർ 12ന് പൗരോഹിത്യം സ്വീകരിച്ച് അങ്ങാടിക്കടവ് സെക്രട്ട് ഹാർട്ട് ചർച്ചിൽ അസിസ്റ്റന്റ് വികാരിയായി.1976ൽ താമരശ്ശേരി രൂപതയിലെ കക്കാടംപൊയിൽ സെൻ്റ് മേരിസ് ചർച്ചിൽ ഇടവക വികാരിയായി തുടർന്ന് തലശ്ശേരി അതിരൂപതയിലെ കൊളക്കാട്,കടുമേനി കമ്പല്ലൂര്,ഉരുപ്പുംകുറ്റി,ജോസ്‌മൗണ്ട് ,മണക്കടവ് (ചീക്കാട് കുരിശുപള്ളി സ്ഥാപകൻ ) എടക്കുളം ,വാണിയപ്പാറ ,
ചായ്യോം,നെല്ലിയടുക്കം,
നിടുവാലൂർ,പെരിങ്കിരി ,
ചെങ്ങോം,ആനപന്തി , ബൽത്തങ്ങാടി,മുടമ്പി (ബൽത്തങ്ങാടി രൂപത ) തുടങ്ങിയ സ്ഥലങ്ങളിൽ ഇടവക വികാരിയായി സേവനം അനുഷ്ഠിച്ചു,
ജോസഫ്,പത്രോസ്,അന്നകുട്ടി,ജോബ് ,തൊമ്മച്ചൻ, അഗസ്തി എന്നിവരാണ് സഹോദരങ്ങൾ.
സംസ്കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം 4 മണിക്ക് മഞ്ഞളാംപുറം സെൻ്റ് ആൻ്റണീസ് ദേവാലയത്തിൽ നടന്നു







