Puthuppady

ഒൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് പുതുപ്പാടി സർവ്വീസ് സഹകരണ ബാങ്കിന്റെ സഹായ ഹസ്തം

പുതുപ്പാടി: പുതുപ്പാടി സർവ്വീസ് സഹകരണ ബാങ്കിന്റെ പരിധിയിലെ സ്കൂളുകളിൽ ഒൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ ഇല്ലാത്ത വിദ്യാർത്ഥികൾക്ക് 25 സ്മാർട്ട് ഫോണുകൾ സൗജന്യമായി വിതരണം ചെയ്തു. സ്കൂളുകൾ തയ്യാറാക്കിയ ലിസ്റ്റിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവർക്കാണ് ഫോണുകൾ വിതരണം ചെയ്തത്.

ചടങ്ങിന്റെ ഉത്ഘാടനം തിരുവമ്പാടി നിയോജക മണലം എം.എൽ.എ.ലിൻ്റോ ജോസഫ് നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് കെ.സി.വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി.എ.മൊയ്തീൻ സ്വാഗതം പറഞ്ഞു. ചടങ്ങിൽ ബാങ്ക് ഡയറക്ടർമാരായ രാജു മാമ്മൻ, കെ.ശശീന്ദ്രൻ, സി.കെ.മുഹമ്മദാലി, എം.ഡി.ജോസ്, ഫൈസൽ, ബിജു എന്നിവർ പങ്കെടുത്തു. ബാങ്ക് സെക്രട്ടറി എ.വി.മാത്യു നന്ദി പറഞ്ഞു.

Related Articles

Leave a Reply

Back to top button