Koodaranji

ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണയുമായി സംയുക്ത ട്രേഡ് യൂണിയൻ പോസ്റ്റ് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി

കൂടരഞ്ഞി: ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഞങ്ങളും ദ്വീപ് ജനതയോടൊപ്പം” എന്ന് പ്രഖ്യാപിച്ച് സംയുക്ത ട്രേഡ് യൂണിയൻ സംസ്ഥാന വ്യാപകമായി നടത്തുന്ന ധർണ്ണയുടെ ഭാഗമായി കൂടരഞ്ഞി പോസ്റ്റ്‌ ഓഫീസിനു മുൻപിൽ സംയുക്ത ട്രേഡ് യൂണിയൻ ധർണ്ണ നടത്തി.

ലോക് താന്ത്രിക് ജനതദൾ ദേശിയ സമിതി അംഗം പി എം തോമസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.കെ വി ജോസ് മാസ്റ്റർ (ഐ.എൻ റ്റീയൂസി) അധ്യക്ഷത വഹിച്ച ചടങ്ങിൽ ജിജി കട്ടക്കയം(സീ.ഐ.ടി യു) പാപ്പച്ചൻ കാവട്ടുതടം (എ.ഐ.ടി യൂ.സി), മുസ്തഫ കൊട്ടിക്കൽ (സീ.ഐ.ടി.യു), അബ്ദുൾ ഷുക്കൂർ കിഴക്കൻവീട്ടിൽ,ഷാഫി വെള്ളേങ്ങര(എച്ച് എം.എസ്), മണികണ്ഠൻ, സുബ്രഹ്മണ്യൻ ചെറുതടത്തിൽ (ഐ.എൻ.റ്റിയുസി) തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button