Koodaranji
പ്ലാസ്റ്റിക് ബാഗുകൾ ഇനി ഓർമ; തുണി സഞ്ചിയുമായി എൽ പി സ്കൂൾ വിദ്യാർത്ഥികൾ

കൂടരഞ്ഞി: പ്ലാസ്റ്റിക് എന്ന വിഷത്തിനെ നാട്ടിൽ നിന്നും തൂത്തെറിയാൻ തുണി സഞ്ചിയുമായി കൂടരഞ്ഞി സെൻ സെബാസ്റ്റ്യൻസ് എൽപി സ്കൂൾ വിദ്യാർത്ഥികൾ കൂടരഞ്ഞി വനിതാ സഹകരണ സംഘത്തിന്റെ സഹായത്തോടെ
എം. പി. ടി .എ അംഗങ്ങൾ നിർമ്മിച്ച തുണി സഞ്ചികൾ ഇന്നു മുതൽ കുട്ടികളുംരക്ഷിതാക്കളും ഉപയോഗിക്കും .
തുണി സഞ്ചികളുടെ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സോളി ജോസഫ്നിർവ്വഹിച്ചു .പി .ടി എ പ്രസിഡൻറ് ജോസ് മടപ്പള്ളി അധ്യക്ഷനായി ,
ഏലിയാമ്മഇടമുളയിൽ, ഷീബ ,നിസാറ ബീഗം , ഹെഡ്മാസ്റ്റർ തോമസ് സാർ എന്നിവർ പ്രസംഗിച്ചു .






